Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

ഏവർകും ബിഗ്‌മഞ്ചേരി യുടെ പുതിയ ഇസ്ലാമിക്‌ സൈറ്റിലേക് സ്വാഗതം

Download Now
ഹദീസ്
1)ഹദീസ്

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِي ﷺِّ قَالَ *مَنْ صَامَ يَوْمَ السَّابِعَ وَالْعِشْرِينَ مِنْ رَجَبَ كُتِبَ لَهُ ثَوَابُ صِيَامِ سِتِّينَ شَهْرًا* {الغنية :١/١٨٢ ، واحياء علوم الدين : ١/٣٢٨}
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബൂഹുറയ്റ (റ) യിൽ നിന്ന് നിവേദനം തിരുനബി ﷺ പറഞ്ഞു. ആരെങ്കിലും റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിച്ചാൽ അറുപത് മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം അവന് രേഖപ്പെടുത്തും... (ഗുൻയ1/182, ഇഹ്യാ ഉലൂമുദ്ധീൻ 1/328)

2)ഹദീസ്

حَدَّثَنَا الْحَسَنُ بْنُ عَبْدِ الْعَزِيزِ، حَدَّثَنَا عَبْدُ اللَّهِ بْنُ يَحْيَى، أَخْبَرَنَا حَيْوَةُ، عَنْ أَبِي الأَسْوَدِ، سَمِعَ عُرْوَةَ، عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ نَبِيَّ اللَّهِ صلى الله عليه وسلم كَانَ يَقُومُ مِنَ اللَّيْلِ حَتَّى تَتَفَطَّرَ قَدَمَاهُ فَقَالَتْ عَائِشَةُ لِمَ تَصْنَعُ هَذَا يَا رَسُولَ اللَّهِ وَقَدْ غَفَرَ اللَّهُ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ قَالَ ‏‏ أَفَلاَ أُحِبُّ أَنْ أَكُونَ عَبْدًا شَكُورًا ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
ആയിശ (റ) നിവേദനം നബി ﷺ തന്റെ കാലുകള്‍ വിങ്ങി പൊട്ടുന്നത് വരെ രാത്രി നമസ്‌കരിക്കുമായിരുന്നു. അല്ലാഹു ﷻ മുന്‍കൂട്ടി തന്നെ നിങ്ങളുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങള്‍ പൊറുത്തു തന്നിരിക്കെ താങ്കളെന്തിനാണ് ഇങ്ങിനെ പ്രയാസപ്പെടുന്നതെന്ന് ഞാന്‍ നബിﷺയോട് ചോദിക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് (ﷺ) പറയുകയുണ്ടായി. നന്ദിയുള്ള ഒരു ദാസനായി മാറുവാന്‍ ഞാനിഷ്ടപ്പെടാതിരിക്കുമോ.. 【ബുഖാരി. 4837】 【മുസ്ലിം. 2820】

3)ഹദീസ്

حَدَّثَنَا سُوَيْدُ بْنُ سَعِيدٍ، عَنْ مَالِكِ بْنِ أَنَسٍ، ح وَحَدَّثَنَا أَبُو الطَّاهِرِ، - وَاللَّفْظُ لَهُ - أَخْبَرَنَا عَبْدُ اللَّهِ بْنُ وَهْبٍ، عَنْ مَالِكِ بْنِ أَنَسٍ، عَنْ سُهَيْلِ بْنِ أَبِي صَالِحٍ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏‏ إِذَا تَوَضَّأَ الْعَبْدُ الْمُسْلِمُ - أَوِ الْمُؤْمِنُ - فَغَسَلَ وَجْهَهُ خَرَجَ مِنْ وَجْهِهِ كُلُّ خَطِيئَةٍ نَظَرَ إِلَيْهَا بِعَيْنَيْهِ مَعَ الْمَاءِ - أَوْ مَعَ آخِرِ قَطْرِ الْمَاءِ - فَإِذَا غَسَلَ يَدَيْهِ خَرَجَ مِنْ يَدَيْهِ كُلُّ خَطِيئَةٍ كَانَ بَطَشَتْهَا يَدَاهُ مَعَ الْمَاءِ - أَوْ مَعَ آخِرِ قَطْرِ الْمَاءِ - فَإِذَا غَسَلَ رِجْلَيْهِ خَرَجَتْ كُلُّ خَطِيئَةٍ مَشَتْهَا رِجْلاَهُ مَعَ الْمَاءِ - أَوْ مَعَ آخِرِ قَطْرِ الْمَاءِ - حَتَّى يَخْرُجَ نَقِيًّا مِنَ الذُّنُوبِ ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബൂഹുറൈറ (റ) നിവേദനം. നബി ﷺ പറയുകയുണ്ടായി: ഒരു വിശ്വാസി വുളൂഅ്‌ ചെയ്യുമ്പോൾ മുഖം കഴുകിയാൽ അയാൾ മുഖം കൊണ്ട് ചെയ്ത പാപങ്ങളെല്ലാം പ്രസ്തുത വെള്ളം ഒലിച്ച് പോകുന്നതോടെ പുറത്ത് പോകുന്നതാണ്. കൈകൾ കഴുകുമ്പോൾ കൈ കൊണ്ട് ചെയ്ത പാപങ്ങളും പുറത്ത് പോകുന്നു. കാലുകൾ കഴുകുമ്പോൾ കാലുകൊണ്ട് സ്പർശിച്ച മുഴുവൻ പാപങ്ങളും അയാളുടെ കാലിൽ നിന്ന് പുറത്ത് പോകുന്ന അവസാനത്തെ ജലത്തുള്ളിയോടൊപ്പം പുറത്ത് പോകുന്നതാണ്. അങ്ങിനെ അയാൾ പരിപൂര്‍ണ്ണ പാപവിമുക്തമായിട്ടായിരിക്കും വുളൂഅ്‌ കഴിഞ്ഞ് വരുന്നത്. 【മുസ്‌ലിം. 244】

4)ഹദീസ്

حَدَّثَنَا يَحْيَى بْنُ أَيُّوبَ، وَقُتَيْبَةُ، وَابْنُ، حُجْرٍ قَالُوا حَدَّثَنَا إِسْمَاعِيلُ، - وَهُوَ ابْنُ جَعْفَرٍ - عَنِ الْعَلاَءِ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏‏ حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ ‏"‏ ‏.‏ قِيلَ مَا هُنَّ يَا رَسُولَ اللَّهِ قَالَ ‏"‏ إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ وَإِذَا دَعَاكَ فَأَجِبْهُ وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ وَإِذَا عَطَسَ فَحَمِدَ اللَّهَ فَسَمِّتْهُ وَإِذَا مَرِضَ فَعُدْهُ وَإِذَا مَاتَ فَاتَّبِعْهُ ‏"‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം. നബി ﷺ പറയുകയുണ്ടായി: ഒരു സത്യവിശ്വാസിക്ക് മറ്റൊരു സത്യവിശ്വാസിയുടെ മേലുള്ള ബാധ്യത ആറാകുന്നു. കണ്ടുമുട്ടിയാൽ സലാം പറയുക. ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക. ഉപദേശം ചോദിച്ചാൽ ഉപദേശം നൽകുക. തുമ്മിയ ശേഷം അൽഹംദുലില്ലാഹ്‌ എന്ന് പറഞ്ഞാൽ അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുക. രോഗിയായാൽ സന്ദർശിക്കുക. ജനാസയെ അനുഗമിക്കുക. 【മുസ്ലിം. 2162】

5)ഹദീസ്

حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، وَزُهَيْرُ بْنُ حَرْبٍ، وَأَبُو كُرَيْبٍ - وَاللَّفْظُ لأَبِي كُرَيْبٍ - قَالُوا حَدَّثَنَا وَكِيعٌ، عَنْ سُفْيَانَ، عَنْ مُزَاحِمِ بْنِ زُفَرَ، عَنْ مُجَاهِدٍ، عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏‏ دِينَارٌ أَنْفَقْتَهُ فِي سَبِيلِ اللَّهِ وَدِينَارٌ أَنْفَقْتَهُ فِي رَقَبَةٍ وَدِينَارٌ تَصَدَّقْتَ بِهِ عَلَى مِسْكِينٍ وَدِينَارٌ أَنْفَقْتَهُ عَلَى أَهْلِكَ أَعْظَمُهَا أَجْرًا الَّذِي أَنْفَقْتَهُ عَلَى أَهْلِكَ ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം. നബി ﷺ പറയുകയുണ്ടായി. അല്ലാഹുﷻവിന്റെ മാർഗത്തിലും അടിമ വിമോചനത്തിന് വേണ്ടിയും ദരിദ്രർക്ക് വേണ്ടിയും ചെലവിടുന്ന ദീനാറുകളെക്കാൾ പ്രതിഫലമുള്ളത് തന്റെ കുടുംബത്തിന് വേണ്ടി ചെലവഴിച്ച ദീനാറാകുന്നു. 【മുസ്‌ലിം. 995】

6)ഹദീസ്

حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ بْنِ قَعْنَبٍ، حَدَّثَنَا دَاوُدُ، - يَعْنِي ابْنَ قَيْسٍ - عَنْ عُبَيْدِ، اللَّهِ بْنِ مِقْسَمٍ عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏‏ اتَّقُوا الظُّلْمَ فَإِنَّ الظُّلْمَ ظُلُمَاتٌ يَوْمَ الْقِيَامَةِ وَاتَّقُوا الشُّحَّ فَإِنَّ الشُّحَّ أَهْلَكَ مَنْ كَانَ قَبْلَكُمْ حَمَلَهُمْ عَلَى أَنْ سَفَكُوا دِمَاءَهُمْ وَاسْتَحَلُّوا مَحَارِمَهُمْ ‏"
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
ജാബിർ(റ)വിൽ നിന്ന് നിവേദനം. നബി ﷺ പറയുകയുണ്ടായി. നിങ്ങൾ അക്രമത്തെ സൂക്ഷിക്കുക. കാരണം അക്രമം ഖിയാമത്ത് നാളിൽ അന്ധകാരങ്ങളായിരിക്കും. നിങ്ങൾ പിശുക്ക് സൂക്ഷിക്കുക. നിങ്ങൾക്ക് മുമ്പുണ്ടായിരുന്നവരെ നശിപ്പിച്ചത്‌ പിശുക്കായിരുന്നു. അവരുടെ രക്തം ചിന്തുന്നതിലേക്കും പരസ്പരമുള്ള പവിത്രതകളെ അതിലംഘിക്കുന്നതിലേക്കും അത് അവരെ കൊണ്ട് ചെന്നെത്തിച്ചു 【മുസ്‌ലിം. 2578】

7)ഹദീസ്

حَدَّثَنَا أَبُو النُّعْمَانِ، حَدَّثَنَا حَمَّادُ بْنُ زَيْدٍ، عَنْ أَيُّوبَ، عَنْ نَافِعٍ، عَنْ عَبْدِ اللَّهِ، قَالَ النَّبِيُّ صلى الله عليه وسلم ‏كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ، فَالإِمَامُ رَاعٍ وَهْوَ مَسْئُولٌ وَالرَّجُلُ رَاعٍ عَلَى أَهْلِهِ وَهْوَ مَسْئُولٌ وَالْمَرْأَةُ رَاعِيَةٌ عَلَى بَيْتِ زَوْجِهَا وَهْىَ مَسْئُولَةٌ، وَالْعَبْدُ رَاعٍ عَلَى مَالِ سَيِّدِهِ وَهُوَ مَسْئُولٌ، أَلاَ فَكُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ ‏"
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബ്ദില്ലാഹിബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം. നബി ﷺ പറയുകയുണ്ടായി. നിങ്ങളോരോരുത്തരും ഭരണകർത്താക്കളാണ്. നിങ്ങളുടെ പ്രജകളെ സംബന്ധിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. മുസ്‌ലിങ്ങളുടെ നേതാവ് പ്രജകളെ സംബന്ധിച്ചും, കുടുംബ നാഥൻ വീട്ടുകാരെ കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഭാര്യ ഭർത്താവിന്റെ വീട്ടിലെ ഭരണാധികാരിയും വീട്ടിലെ കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളുമാണ്. ഭൃത്യൻ യജമാനന്റെ സമ്പത്തിനെ സംബന്ധിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. നിങ്ങളോരോരുത്തരും ഉത്തരവാദിത്വമേൽപിക്കപ്പെട്ടവരും അതിനെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുന്നതുമാണ്. 【ബുഖരി. 5188】 【മുസ്ലിം. 1829 】

8)ഹദീസ്

حَدَّثَنَا الْحَسَنُ بْنُ عَبْدِ الْعَزِيزِ، حَدَّثَنَا عَبْدُ اللَّهِ بْنُ يَحْيَى، أَخْبَرَنَا حَيْوَةُ، عَنْ أَبِي الأَسْوَدِ، سَمِعَ عُرْوَةَ، عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ نَبِيَّ اللَّهِ صلى الله عليه وسلم كَانَ يَقُومُ مِنَ اللَّيْلِ حَتَّى تَتَفَطَّرَ قَدَمَاهُ فَقَالَتْ عَائِشَةُ لِمَ تَصْنَعُ هَذَا يَا رَسُولَ اللَّهِ وَقَدْ غَفَرَ اللَّهُ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ قَالَ ‏‏ أَفَلاَ أُحِبُّ أَنْ أَكُونَ عَبْدًا شَكُورًا ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
ആയിശ (റ) നിവേദനം. നബി ﷺ തന്റെ കാലുകള്‍ വിങ്ങി പൊട്ടുന്നത് വരെ രാത്രി നമസ്‌കരിക്കുമായിരുന്നു. അല്ലാഹു ﷻ മുന്‍കൂട്ടി തന്നെ നിങ്ങളുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങള്‍ പൊറുത്തു തന്നിരിക്കെ താങ്കളെന്തിനാണ് ഇങ്ങിനെ പ്രയാസപ്പെടുന്നതെന്ന് ഞാന്‍ നബിﷺയോട് ചോദിക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് (ﷺ) പറയുകയുണ്ടായി: നന്ദിയുള്ള ഒരു ദാസനായി മാറുവാന്‍ ഞാനിഷ്ടപ്പെടാതിരിക്കുമോ..? 【ബുഖാരി. 4837】 【മുസ്ലിം. 2820】

9)ഹദീസ്

وَحَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا سُفْيَانُ بْنُ عُيَيْنَةَ، عَنْ أَبِي الزُّبَيْرِ، عَنْ جَابِرٍ، أَنَّ النَّبِيَّ صلى الله عليه وسلم أَمَرَ بِلَعْقِ الأَصَابِعِ وَالصَّحْفَةِ وَقَالَ ‏إِنَّكُمْ لاَ تَدْرُونَ فِي أَيِّهِ الْبَرَكَةُ ‏"
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
ആഹാരം കഴിക്കുമ്പോൾ ഭക്ഷണത്തളികയും വിരലുകളും (വൃത്തിയാകും വരെ) തുടച്ച് നക്കുവാൻ അല്ലാഹുﷻവിന്റെ പ്രവാചകൻ ﷺ അരുളിയിരിക്കുന്നു. ഏതിലാണ് ബർക്കത്തെന്ന് നിങ്ങൾക്കറിയുകയില്ല എന്നും നബി ﷺ പ്രസ്താവിച്ചിട്ടുണ്ട്... 【മുസ്‌ലിം. 2033】
മുസ്‌ലിമിന്റെ മറ്റൊരു റിപ്പോർട്ടിൽ മനുഷ്യൻ ഇടപെടുന്ന എല്ലാ വിഷയങ്ങളിലും ആഹാരം കഴിക്കുമ്പോഴുമൊക്കെ പിശാച് കടന്ന് വരുമെന്നും, ഭക്ഷണം കഴിക്കുമ്പോൾ താഴെ വീഴുന്നവ അതിലെ പൊടി വൃത്തിയാക്കി ഭക്ഷിക്കണമെന്നും അത് പിശാചിന് വിട്ട് കൊടുക്കരുതെന്നും നബി ﷺ നിർദ്ദേശിക്കുയുണ്ടായി എന്ന് കൂടിയുണ്ട്.

10)ഹദീസ്

حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، وَأَبُو كُرَيْبٍ جَمِيعًا عَنْ أَبِي مُعَاوِيَةَ، - قَالَ أَبُو كُرَيْبٍ حَدَّثَنَا أَبُو مُعَاوِيَةَ، - عَنِ الأَعْمَشِ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏‏ صَلاَةُ الرَّجُلِ فِي جَمَاعَةٍ تَزِيدُ عَلَى صَلاَتِهِ فِي بَيْتِهِ وَصَلاَتِهِ فِي سُوقِهِ بِضْعًا وَعِشْرِينَ دَرَجَةً وَذَلِكَ أَنَّ أَحَدَهُمْ إِذَا تَوَضَّأَ فَأَحْسَنَ الْوُضُوءَ ثُمَّ أَتَى الْمَسْجِدَ لاَ يَنْهَزُهُ إِلاَّ الصَّلاَةُ لاَ يُرِيدُ إِلاَّ الصَّلاَةَ فَلَمْ يَخْطُ خَطْوَةً إِلاَّ رُفِعَ لَهُ بِهَا دَرَجَةٌ وَحُطَّ عَنْهُ بِهَا خَطِيئَةٌ حَتَّى يَدْخُلَ الْمَسْجِدَ فَإِذَا دَخَلَ الْمَسْجِدَ كَانَ فِي الصَّلاَةِ مَا كَانَتِ الصَّلاَةُ هِيَ تَحْبِسُهُ وَالْمَلاَئِكَةُ يُصَلُّونَ عَلَى أَحَدِكُمْ مَا دَامَ فِي مَجْلِسِهِ الَّذِي صَلَّى فِيهِ يَقُولُونَ اللَّهُمَّ ارْحَمْهُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ تُبْ عَلَيْهِ مَا لَمْ يُؤْذِ فِيهِ مَا لَمْ يُحْدِثْ فِيهِ ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. വിശ്വാസിയുടെ പള്ളിയില്‍ വെച്ചുള്ള ജമാഅത്ത് നമസ്‌കാരം തന്റെ വീട്ടിലും അങ്ങാടിയിലുമുള്ള നമസ്‌കാരത്തേക്കാള്‍ ഇരുപത്തിഏഴോളം മടങ്ങ് പ്രതിഫലാര്‍ഹമാണ്. അതെന്തുകൊണ്ടെന്നാല്‍, ഒരാള്‍ പള്ളിയിലേക്ക് വുളൂഅ്‌ പിടിച്ച് പുറപ്പെടുമ്പോഴെല്ലാം നമസ്‌കാരമല്ലാതെ മറ്റൊന്നും അയാള്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ പള്ളിയിലെത്തുന്നതുവരെ അവന്‍ വെക്കുന്ന ഓരോ കാലടികള്‍ക്കുമനുസരിച്ച് അവന്റെ പദവി ഉയര്‍ന്നുകൊണ്ടേയിരിക്കുകയും അവന്റെ തിന്മ മായ്ക്കപ്പെട്ടു കൊണ്ടുമിരിക്കും. അവന്‍ പള്ളിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പുറത്തുപോകുന്നത് വരെ നമസ്‌കരിക്കുന്ന വനെപ്പോലെത്തന്നെ യായിരിക്കും. മലക്കുകള്‍ അവനു വേണ്ടി ഇങ്ങിനെ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും. അല്ലാഹുവേ, നീ അവനെ അനുഗ്രഹിക്കേണമേ. അവന് പൊറുത്തു കൊടുക്കേണമേ. അവന്റെ പശ്ചാതാപം സ്വീകരിക്കേണമേ. അവന്‍ തന്റെ ആ ഇരിപ്പില്‍ ആരേയും ഉപദ്രവിക്കാതിരിക്കുകയും വുളൂഅ്‌ നഷ്ടപ്പെടാതിരിക്കുകയും ചെയ്യണമെന്ന് നിബന്ധനയുണ്ടതിന്... 【മുസ്ലിം. 649】 【ബുഖാരി. 2119】

11)ഹദീസ്

حَدَّثَنَا مُسْلِمُ بْنُ إِبْرَاهِيمَ، حَدَّثَنَا هِشَامٌ، حَدَّثَنَا قَتَادَةُ، عَنْ أَنَسٍ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏‏ يَكْبَرُ ابْنُ آدَمَ وَيَكْبَرُ مَعَهُ اثْنَانِ حُبُّ الْمَالِ، وَطُولُ الْعُمُرِ ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അനസ് (റ) പറയുന്നു. നബി ﷺ അരുളി: ആദമിന്റെ മക്കള്‍ വലുതായികൊണ്ടിരിക്കും. അവന്റെ രണ്ട് കാര്യങ്ങളും വലിയതായിക്കൊണ്ടിരിക്കും. ധനത്തോടുള്ള സ്നേഹവും വയസ്സിനോടുള്ള വ്യാമോഹവും... 【ബുഖാരി. 6421】

12)ഹദീസ്

حَدَّثَنَا مُحَمَّدُ بْنُ كَثِيرٍ، أَخْبَرَنَا سُفْيَانُ، عَنِ الأَعْمَشِ، وَالْحَسَنِ بْنِ عَمْرٍو، وَفِطْرٍ، عَنْ مُجَاهِدٍ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو ـ وَقَالَ سُفْيَانُ لَمْ يَرْفَعْهُ الأَعْمَشُ إِلَى النَّبِيِّ صلى الله عليه وسلم وَرَفَعَهُ حَسَنٌ وَفِطْرٌ ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏لَيْسَ الْوَاصِلُ بِالْمُكَافِئِ، وَلَكِنِ الْوَاصِلُ الَّذِي إِذَا قَطَعَتْ رَحِمُهُ وَصَلَهَا ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബ്ദുല്ല (റ) നിവേദനം. നബിﷺഅരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പിന്നെയോ.., മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്... 【ബുഖാരി. 5991】

13)ഹദീസ്

حَدَّثَنَا يَحْيَى بْنُ بُكَيْرٍ، حَدَّثَنَا اللَّيْثُ، عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، عَنْ سَعِيدِ بْنِ الْمُسَيَّبِ، أَنَّ أَبَا هُرَيْرَةَ ـ رضى الله عنه ـ كَانَ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏‏ لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلاً، وَلَبَكَيْتُمْ كَثِيرًا ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബൂഹുറൈറ (റ) നിവേദനം. നബി ﷺ അരുളി: ഞാന്‍ ഗ്രഹിച്ചിരുന്നതുപോലെ യാഥാര്‍ത്ഥ്യം നിങ്ങള്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ അല്പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യും. 【ബുഖാരി. 6485】

14)ഹദീസ്

حَدَّثَنَا مُوسَى بْنُ عَبْدِ الرَّحْمَنِ الْكِنْدِيُّ، حَدَّثَنَا زَيْدُ بْنُ حُبَابٍ، أَخْبَرَنِي الْمَسْعُودِيُّ، حَدَّثَنَا عَمْرُو بْنُ مُرَّةَ، عَنْ إِبْرَاهِيمَ، عَنْ عَلْقَمَةَ، عَنْ عَبْدِ اللَّهِ، قَالَ نَامَ رَسُولُ اللَّهِ صلى الله عليه وسلم عَلَى حَصِيرٍ فَقَامَ وَقَدْ أَثَّرَ فِي جَنْبِهِ فَقُلْنَا يَا رَسُولَ اللَّهِ لَوِ اتَّخَذْنَا لَكَ وِطَاءً ‏.‏ فَقَالَ ‏‏ مَا لِي وَمَا لِلدُّنْيَا مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വില്‍ നിന്ന് നിവേദനം. ഒരവസരത്തില്‍ റസൂല്‍ ﷺ ഒരുപായയില്‍ കിടന്നുറങ്ങി. എഴുന്നേറ്റപ്പോൾ. ആ പായ തിരുദൂതന്റെ ശരീരത്തിൽ അടയാളങ്ങളുണ്ടാക്കിയിരുന്നു. ഞങ്ങളപ്പോള്‍ അവിടുത്തോട് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ.. അങ്ങേക്ക് ഞങ്ങളൊരു മാര്‍ദ്ദവമേറിയ വിരിപ്പുണ്ടാക്കിത്തന്നാലോ..? അന്നേരം തിരുദൂതന്‍ ﷺ പറഞ്ഞു. ദുന്‍യാവുമായി എനിക്കെന്ത് ബന്ധമാണ്..? ഒരു വൃക്ഷച്ചുവട്ടില്‍ കുറച്ചു സമയം നിഴലറ്റു വിശ്രമിച്ചു. പിന്നീട് അതുപേക്ഷിച്ചുപോയ ഒരു യാത്രക്കാരനെപ്പോലെ മാത്രമാണ് ഞാനീ ലോകത്തില്‍. 【തിർമിദി. 2377】

15)ഹദീസ്

حَدَّثَنَا مَحْمُودُ بْنُ غَيْلاَنَ، حَدَّثَنَا وَهْبُ بْنُ جَرِيرٍ، حَدَّثَنَا شُعْبَةُ، عَنْ قَتَادَةَ، عَنْ مُطَرِّفِ بْنِ عَبْدِ اللَّهِ بْنِ الشِّخِّيرِ، عَنْ أَبِيهِ، أَنَّهُ انْتَهَى إِلَى النَّبِيِّ صلى الله عليه وسلم وَهُوَ يَقْرَأُ ‏(‏ أَلْهَاكُمُ التَّكَاثُرُ ‏)‏ قَالَ ‏‏ يَقُولُ ابْنُ آدَمَ مَالِي مَالِي وَهَلْ لَكَ مِنْ مَالِكَ إِلاَّ مَا تَصَدَّقْتَ فَأَمْضَيْتَ أَوْ أَكَلْتَ فَأَفْنَيْتَ أَوْ لَبِسْتَ فَأَبْلَيْتَ ‏"‏ ‏.‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബ്ദുല്ല (റ) വില്‍ നിന്ന് നിവേദനം അല്‍ഹാകുമു തക്കാസുര്‍ എന്ന സൂറത്ത് ഓതിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളൊരിക്കല്‍ നബിﷺയുടെ അടുത്ത് ചെന്നു. അന്നേരം നബി ﷺ പറഞ്ഞു. ആദം സന്തതികളൊക്കെ എന്റെ ധനം, എന്റെ ധനം എന്നുപറഞ്ഞുകൊണ്ടിരിക്കുന്നു. (അവരുടെ ശ്രദ്ധ മുഴുവനും ധനത്തില്‍ ലയിച്ചിരിക്കുന്നു) എന്നാല്‍, ആദമിന്റെ മകനേ.. നീ തിന്നു തീര്‍ത്തതും ധരിച്ചു ദ്രവിപ്പിച്ചതും ധര്‍മ്മം ചെയ്തുകഴിഞ്ഞതും അല്ലാതെ നിന്റെ ധനത്തില്‍ നിന്ന് നിനക്ക് വല്ലതും നേടാന്‍ കഴിയുമോ..? 【തിർമിദി 3678】

16)ഹദീസ്

حَدَّثَنَا إِسْمَاعِيلُ، قَالَ حَدَّثَنِي أَخِي، عَنْ سُلَيْمَانَ، عَنْ مُعَاوِيَةَ بْنِ أَبِي مُزَرِّدٍ، عَنْ أَبِي الْحُبَابِ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏‏ مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു രണ്ടുമലക്കുകള്‍ ഇറങ്ങുകയും അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടല്ലാതെ ഏതൊരു ദിവസവും നേരം പുലരുന്നില്ല. അവരിലൊരാള്‍ പറയും "അല്ലാഹുവേ സമ്പത്ത് ദാനം ചെയ്യുന്നവന് നീ അതിനേക്കാള്‍ നല്ലത് നല്‍കേണമേ", മറ്റൊരാള്‍ ഇപ്രകാരം പറയും: "അല്ലാഹുവേ സമ്പത്ത് പിടിച്ചുവെക്കുന്നവന് നീ നാശം വിതക്കേണമേ..." 【ബുഖാരി. 1442, മുസ്‌ലിം. 1010】

17)ഹദീസ്

حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، حَدَّثَنَا عَبْدُ الْوَهَّابِ الثَّقَفِيُّ، وَمُحَمَّدُ بْنُ جَعْفَرٍ، وَابْنُ أَبِي عَدِيٍّ، وَيَحْيَى بْنُ سَعِيدٍ، عَنْ عَوْفِ بْنِ أَبِي جَمِيلَةَ الأَعْرَابِيِّ، عَنْ زُرَارَةَ بْنِ أَوْفَى، عَنْ عَبْدِ اللَّهِ بْنِ سَلاَمٍ، قَالَ لَمَّا قَدِمَ رَسُولُ اللَّهِ صلى الله عليه وسلم الْمَدِينَةَ انْجَفَلَ النَّاسُ إِلَيْهِ وَقِيلَ قَدِمَ رَسُولُ اللَّهِ صلى الله عليه وسلم قَدِمَ رَسُولُ اللَّهِ صلى الله عليه وسلم قَدِمَ رَسُولُ اللَّهِ صلى الله عليه وسلم فَجِئْتُ فِي النَّاسِ لأَنْظُرَ إِلَيْهِ فَلَمَّا اسْتَبَنْتُ وَجْهَ رَسُولِ اللَّهِ صلى الله عليه وسلم عَرَفْتُ أَنَّ وَجْهَهُ لَيْسَ بِوَجْهِ كَذَّابٍ وَكَانَ أَوَّلَ شَيْءٍ تَكَلَّمَ بِهِ أَنْ قَالَ ‏‏ يَا أَيُّهَا اَلنَّاسُ! أَفْشُوا اَلسَّلَام, وَصِلُوا اَلْأَرْحَامَ, وَأَطْعِمُوا اَلطَّعَامَ, وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ, تَدْخُلُوا اَلْجَنَّةَ بِسَلَامٍ
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബ്ദുല്ലാഹിബ്നു സലാം (റ) ഉദ്ധരിക്കുന്നു: പ്രവാചകൻ ﷺ പറഞ്ഞു. "അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം പറയുന്നത് വ്യാപകമാക്കുക, ആവശ്യക്കാരെ ഭക്ഷിപ്പിക്കുക, കുടുംബ ബന്ധം പുലര്‍ത്തുക, ജനങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ എഴുന്നേറ്റ് നമസ്കരിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ക്ക് നിഷ്പ്രയാസം സ്വര്‍ഗത്തില്‍ പ്രവേശിക്കാം" 【തിർമിദി. 2485】

18)ഹദീസ്

حَدَّثَنَا زُهَيْرُ بْنُ حَرْبٍ، وَمُحَمَّدُ بْنُ عَبْدِ اللَّهِ بْنِ نُمَيْرٍ، جَمِيعًا عَنِ ابْنِ عُيَيْنَةَ، - قَالَ ابْنُ نُمَيْرٍ حَدَّثَنَا سُفْيَانُ، - عَنْ عَمْرٍو، أَنَّهُ سَمِعَ نَافِعَ بْنَ جُبَيْرٍ، يُخْبِرُ عَنْ أَبِي شُرَيْحٍ الْخُزَاعِيِّ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏‏ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُحْسِنْ إِلَى جَارِهِ وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَسْكُتْ ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബൂശൂറൈഹ് (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. അല്ലാഹുﷻവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവനാരോ അവന്‍ അയല്‍വാസിക്ക് നന്മ ചെയ്തുകൊള്ളട്ടെ. അല്ലാഹുﷻവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ അതിഥിയെ മാനിച്ചുകൊള്ളട്ടെ. അല്ലാഹുﷻവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലത് പറയുകയോ മൗനമവലംബിക്കുകയോ ചെയ്യട്ടെ. 【മുസ്ലിം. 48】

19)ഹദീസ്

حَدَّثَنَا أَبُو كُرَيْبٍ، مُحَمَّدُ بْنُ الْعَلاَءِ حَدَّثَنَا عَبْدُ اللَّهِ بْنُ إِدْرِيسَ، حَدَّثَنِي أَبِي، عَنْ جَدِّي، عَنْ أَبِي هُرَيْرَةَ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ فَقَالَ ‏‏ تَقْوَى اللَّهِ وَحُسْنُ الْخُلُقِ ‏"‏ ‏.‏ وَسُئِلَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ النَّارَ فَقَالَ ‏"‏ الْفَمُ وَالْفَرْجُ ‏"‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം. മനുഷ്യരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന മിക്കകാര്യങ്ങളെ സംബന്ധിച്ചും റസൂല്‍ ﷺ യോട് ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് (ﷺ) മറുപടി പറഞ്ഞു. സല്‍സ്വഭാവവും അല്ലാഹുﷻവിനോടുള്ള ഭക്തിയുമാണത്. മനുഷ്യരെ നരകത്തില്‍ പ്രവേശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളെ സംബന്ധിച്ചും അവിടുന്ന് ചോദിക്കപ്പെട്ടു. വായയും ഗുഹ്യസ്ഥാനവുമാണത്. എന്ന് തിരുദൂതന്‍ ﷺ അപ്പോള്‍ മറുപടി പറഞ്ഞു. 【തിര്‍മിദി. 2004】

20)ഹദീസ്

وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ. الْحَسَدُ يَأْكُلُ الْحَسَنَاتِ، كَمَا تَأْكُلُ النَّارُ الْحَطَبَ، وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ، كَمَا يُطْفِئُ الْمَاءُ النَّارَ، وَالصَّلَاةُ نُورُ الْمُؤْمِنِ، وَالصِّيَامُ جُنَّةٌ مِنَ النَّارِ(رواه ابن ماجة)
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അനസ് (റ) ൽ നിന്ന് നിവേദനം. നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു. തീ വിറകിനെ തിന്നും വിധം അസൂയ നന്മകളെ തിന്നുന്നതാണ്, വെള്ളം തീയെ ഏതു രൂപത്തിലാണോ അണയ്ക്കുന്നത് അതുപോലെ ദാനധർമങ്ങൾ ദോഷങ്ങളെ അയയ്ക്കുന്നതാണ്, നിസ്കാരം സത്യ വിശ്വാസിയുടെ പ്രകാശമാണ്, നോമ്പ് നരകത്തിൽ നിന്നുള്ള പരിചയാണ്. [ഇബ്നു മാജ]

21)ഹദീസ്

حَدَّثَنَا أَحْمَدُ بْنُ يُونُسَ، حَدَّثَنَا إِبْرَاهِيمُ بْنُ سَعْدٍ، حَدَّثَنَا ابْنُ شِهَابٍ، عَنْ أَبِي سَلَمَةَ، وَالأَغَرِّ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏‏ إِذَا كَانَ يَوْمُ الْجُمُعَةِ كَانَ عَلَى كُلِّ باب مِنْ أَبْوَابِ الْمَسْجِدِ الْمَلاَئِكَةُ، يَكْتُبُونَ الأَوَّلَ فَالأَوَّلَ، فَإِذَا جَلَسَ الإِمَامُ طَوَوُا الصُّحُفَ وَجَاءُوا يَسْتَمِعُونَ الذِّكْرَ ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബൂഹുറൈറ (റ) നിവേദനം. നബി ﷺ അരുളി. വെളളിയാഴ്ച ദിവസം വന്നാല്‍ പളളിയുടെ ഓരോ വാതിൽക്കലും കുറേ മലക്കുകള്‍ വന്നു നില്‍ക്കും. ആദ്യമാദ്യം വരുന്നവരാരെന്ന് അവരെഴുതികൊണ്ടിരിക്കും. അവസാനം ഇമാം മിമ്പറില്‍ കയറി ഇരുന്നുകഴിഞ്ഞാല്‍ മലക്കുകള്‍ അവരുടെ കടലാസുകളെല്ലാം ചുരുട്ടിവെച്ച് ഇമാമിന്റെ ഉല്‍ബോധനം കേള്‍ക്കാന്‍ ചെന്നിരിക്കും. 【ബുഖാരി. 3211】

22)ഹദീസ്

حَدَّثَنَا عَبْدُ الْعَزِيزِ بْنُ عَبْدِ اللَّهِ، حَدَّثَنَا سُلَيْمَانُ، عَنْ مُوسَى بْنِ عُقْبَةَ، عَنْ أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ، عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏‏ سَدِّدُوا وَقَارِبُوا، وَاعْلَمُوا أَنْ لَنْ يُدْخِلَ أَحَدَكُمْ عَمَلُهُ الْجَنَّةَ، وَأَنَّ أَحَبَّ الأَعْمَالِ أَدْوَمُهَا إِلَى اللَّهِ، وَإِنْ قَلَّ ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
ആയിശ (റ) നിവേദനം. നബി ﷺ അരുളി: നിങ്ങള്‍ ശരിയായ മാര്‍ഗ്ഗം സ്വീകരിക്കുക. ദൈവസാമീപ്യം പ്രാപിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹുﷻവിന് ഏറ്റവും പ്രിയങ്കരമായ കര്‍മ്മം പതിവായി അനുഷ്ഠിക്കുന്ന സല്‍കര്‍മ്മങ്ങളാണ്. അതുകുറഞ്ഞാലും ശരി. 【ബുഖാരി. 6464】

23)ഹദീസ്

حَدَّثَنَا آدَمُ، حَدَّثَنَا ابْنُ أَبِي ذِئْبٍ، حَدَّثَنَا سَعِيدٌ الْمَقْبُرِيُّ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏يَأْتِي عَلَى النَّاسِ زَمَانٌ، لاَ يُبَالِي الْمَرْءُ مَا أَخَذَ مِنْهُ أَمِنَ الْحَلاَلِ أَمْ مِنَ الْحَرَامِ ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബൂഹുറൈറ (റ) നിവേദനം നബി ﷺ അരുളി: മനുഷ്യര്‍ക്ക് ഒരു കാലഘട്ടം വരും. അന്ന് മനുഷ്യന്‍ സമ്പാദിക്കുന്ന ധനം ഹറാമായതോ ഹലാലായതോ എന്നൊന്നും ഗൌനിക്കുകയില്ല. 【ബുഖാരി 2059 】

24)ഹദീസ്

حَدَّثَنَا مُسَدَّدٌ، حَدَّثَنَا يَحْيَى، عَنْ سُفْيَانَ، عَنْ سَعْدٍ، عَنْ عَبْدِ اللَّهِ بْنِ كَعْبٍ، عَنْ أَبِيهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏‏ مَثَلُ الْمُؤْمِنِ كَالْخَامَةِ مِنَ الزَّرْعِ تُفَيِّئُهَا الرِّيحُ مَرَّةً، وَتَعْدِلُهَا مَرَّةً، وَمَثَلُ الْمُنَافِقِ كَالأَرْزَةِ لاَ تَزَالُ حَتَّى يَكُونَ انْجِعَافُهَا مَرَّةً وَاحِدَةً ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
കഅ്ബ് (റ) നിവേദനം. സത്യവിശ്വാസിയുടെ ഉപമ പുതുതായി മുളച്ചുവന്ന ഒരു ചെടിയുടേതുപോലെയാണ്. കാറ്റു തട്ടുമ്പോള്‍ അതങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കും. അമിതമായ കാറ്റില്ലാതിരിക്കുമ്പോഴോ നിവര്‍ന്നു നില്‍ക്കും. അങ്ങിനെ പ്രതികൂലാവസ്ഥകളെ നേരിടും. എന്നാല്‍ കപടവിശ്വാസിയുടെ ഉപമ "ഉറുസത്ത്" ചെടിയുടേതാണ്. അത് ചായുകയും ചരിയുകയും ചെയ്യാതെ ഉറച്ച് നിവര്‍ന്ന് തന്നെ നില്‍ക്കും. അവസാനം അല്ലാഹു ﷻ ഉദ്ദേശിക്കുമ്പോള്‍ അതിനെ കടപുഴക്കി എറിഞ്ഞുകളയും. 【ബുഖാരി. 5643】

25)ഹദീസ്

حَدَّثَنَا أَبُو بَكْرٍ، حَدَّثَنَا مُحَمَّدُ بْنُ مُصْعَبٍ، عَنِ الأَوْزَاعِيِّ، عَنْ إِسْمَاعِيلَ بْنِ عُبَيْدِ اللَّهِ، عَنْ أُمِّ الدَّرْدَاءِ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ ‏‏ إِنَّ اللَّهَ عَزَّ وَجَلَّ يَقُولُ أَنَا مَعَ عَبْدِي إِذَا هُوَ ذَكَرَنِي وَتَحَرَّكَتْ بِي شَفَتَاهُ ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം. തിരുമേനി ﷺ പ്രസ്താവിച്ചു. സർവശക്തനായ അല്ലാഹു ﷻ പറയുന്നു. എന്റെ അടിമ എന്നെ സ്മരിക്കുകയും എന്നെക്കൊണ്ട് അവന്റെ ചുണ്ടുകൾ ചലിക്കുകയുമാണെങ്കിൽ ഞാൻ അവനോട് കൂടെയായിരിക്കുന്നതാണ്. 【ഇബ്നു മാജ. 3792】

26)ഹദീസ്

حَدَّثَنَا زُهَيْرُ بْنُ حَرْبٍ، وَإِسْحَاقُ بْنُ إِبْرَاهِيمَ، كِلاَهُمَا عَنْ جَرِيرٍ، ح وَحَدَّثَنَا إِسْحَاقُ، بْنُ إِبْرَاهِيمَ وَعَلِيُّ بْنُ خَشْرَمٍ قَالاَ أَخْبَرَنَا عِيسَى بْنُ يُونُسَ، ح وَحَدَّثَنَا أَبُو كُرَيْبٍ، مُحَمَّدُ بْنُ الْعَلاَءِ حَدَّثَنَا أَبُو مُعَاوِيَةَ، ح وَحَدَّثَنَا أَبُو سَعِيدٍ الأَشَجُّ، حَدَّثَنَا حَفْصٌ، - يَعْنِي ابْنَ غِيَاثٍ - كُلُّهُمْ عَنِ الأَعْمَشِ، عَنْ زَيْدِ بْنِ وَهْبٍ، وَأَبِي، ظِبْيَانَ عَنْ جَرِيرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏‏ مَنْ لاَ يَرْحَمِ النَّاسَ لاَ يَرْحَمْهُ اللَّهُ عَزَّ وَجَلَّ ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
ജരീറുബിൻ അബ്ദില്ലാഹി (റ) പറയുന്നു. അല്ലാഹുﷻവിന്റെ തിരു ദൂതർ ﷺ പറഞ്ഞു."ജനങ്ങളോടു വല്ലവനും കരുണ കാണിച്ചില്ലെങ്കിൽ മഹാനും പ്രതാപിയുമായ അല്ലാഹു ﷻ അവനോട് കരുണ കാണിക്കുകയില്ല" 【മുസ്ലിം. 2319】 【ബുഖാരി. 6013】

27)ഹദീസ്

حَدَّثَنَا أَبُو الْيَمَانِ ، أَخْبَرَنَاإِسْمَاعِيلُ بْنُ عَيَّاشٍ ، عَنْ صَفْوَانَ بْنِ عَمْرٍو ، عَنْ عَبْدِ الرَّحْمَنِ بْنِ جُبَيْرِ بْنِ نُفَيْرٍ الْحَضْرَمِيِّ ، عَنْ مُعَاذٍ قَالَ : أَوْصَانِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِعَشْرِ كَلِمَاتٍ قَالَ : لَا تُشْرِكْ بِاللَّهِ شَيْئًا وَإِنْ قُتِلْتَ وَحُرِّقْتَ ، وَلَا تَعُقَّنَّوَالِدَيْكَ ، وَإِنْ أَمَرَاكَ أَنْ تَخْرُجَ مِنْ أَهْلِكَ وَمَالِكَ ، وَلَا تَتْرُكَنَّ صَلَاةً مَكْتُوبَةً مُتَعَمِّدًا ؛ فَإِنَّ مَنْ تَرَكَ صَلَاةً مَكْتُوبَةً مُتَعَمِّدًا فَقَدْ بَرِئَتْ مِنْهُ ذِمَّةُ اللَّهِ ، وَلَا تَشْرَبَنَّ خَمْرًا ؛ فَإِنَّهُ رَأْسُ كُلِّ فَاحِشَةٍ ، وَإِيَّاكَ وَالْمَعْصِيَةَ ؛ فَإِنَّ بِالْمَعْصِيَةِ حَلَّ سَخَطُ اللَّهِ عَزَّ وَجَلَّ ، وَإِيَّاكَ وَالْفِرَارَ مِنَالزَّحْفِ وَإِنْ هَلَكَ النَّاسُ ، وَإِذَا أَصَابَ النَّاسَ مُوتَانٌ وَأَنْتَ فِيهِمْ فَاثْبُتْ ، وَأَنْفِقْ عَلَى عِيَالِكَ مِنْ طَوْلِكَ ، وَلَا تَرْفَعْ عَنْهُمْعَصَاكَ أَدَبًا وَأَخِفْهُمْ فِي اللَّهِ
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
മുആദ് (റ) വിനെത്തൊട്ട് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു അല്ലാഹുﷻവിന്‍റെ റസൂൽ ﷺ പത്ത് കാര്യം കൊണ്ട് വസ്വിയ്യത്ത് ചെയ്തു കൊണ്ട് എന്നോട് പറഞ്ഞു... നീ കൊല ചെയ്യപ്പെട്ടാലും, കരിക്കപ്പെട്ടാലും അല്ലാഹുﷻവില്‍ നീ പങ്ക് ചേർക്കരുത്. നിന്‍റെ സമ്പത്തില്‍ നിന്നും വീട്ടുകാരില്‍ നിന്നും നിന്നെ പുറത്താക്കിയാലും നീ മാതാപിതാക്കളെ ആക്ഷേപിക്കരുത്. മന:പ്പൂര്‍വ്വം ഫര്‍ള് നിസ്കാരം നീ ഉപേക്ഷിക്കരുത്, വല്ലവനും മനപ്പൂര്‍വ്വം ഫര്‍ള് നിസ്കാരം ഉപേക്ഷിച്ചാല്‍ അല്ലാഹുﷻവിന്‍റെ സംരക്ഷണം അവനില്‍ നിന്നൊഴിവായി. നീ കള്ള് കുടിക്കരുത്, കാരണം എല്ലാ തിന്മയുടെയും കേന്ദ്രമാണത്. നീ കുറ്റങ്ങളും തെറ്റുകളും സൂക്ഷിക്കുക, അത് കാരണം അല്ലാഹുﷻവിന്‍റെ ദേഷ്യം ഇറങ്ങും. ജനങ്ങള്‍ക്ക് മുഴുവന്‍ നാശം നേരിട്ടാലും യുദ്ധത്തില്‍ നിന്ന് പിൻ തിരിയുന്നതില്‍ നിന്ന് നീ സൂക്ഷിക്കണം. ജനങ്ങള്‍ക്ക് മരണം എത്തിയാലും നീ യുദ്ധത്തില്‍ ഉറച്ചു നില്‍ക്കണം. നിന്‍റെ ജീവിതം നിന്‍റെ കുടുംബത്തിനു വേണ്ടി ചിലവഴിക്കുക. ഒരിക്കലും അവര്‍ക്ക് മേല്‍ നിന്‍റെ ചാട്ടവാര്‍ ഉയര്‍ത്തരുത്. അല്ലാഹുﷻവിന്‍റെ കാര്യത്തില്‍ അവരെ ഭയപ്പെടുക... 【അഹ്മദ് 5/238】

28)ഹദീസ്

حَدَّثَنَا عَلِيُّ بْنُ نَصْرِ بْنِ عَلِيٍّ الْجَهْضَمِيُّ، حَدَّثَنَا سَهْلُ بْنُ حَمَّادٍ، حَدَّثَنَا هَمَّامٌ، قَالَ حَدَّثَنِي قَتَادَةُ، عَنِ الْحَسَنِ، عَنْ حُرَيْثِ بْنِ قَبِيصَةَ، قَالَ قَدِمْتُ الْمَدِينَةَ فَقُلْتُ اللَّهُمَّ يَسِّرْ لِي جَلِيسًا صَالِحًا ‏.‏ قَالَ فَجَلَسْتُ إِلَى أَبِي هُرَيْرَةَ فَقُلْتُ إِنِّي سَأَلْتُ اللَّهَ أَنْ يَرْزُقَنِي جَلِيسًا صَالِحًا فَحَدِّثْنِي بِحَدِيثٍ سَمِعْتَهُ مِنْ رَسُولِ اللَّهِ صلى الله عليه وسلم لَعَلَّ اللَّهَ أَنْ يَنْفَعَنِي بِهِ فَقَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلاَتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ فَإِنِ انْتَقَصَ مِنْ فَرِيضَتِهِ شَيْءٌ قَالَ الرَّبُّ عَزَّ وَجَلَّ انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَيُكَمَّلَ بِهَا مَا انْتَقَصَ مِنَ الْفَرِيضَةِ ثُمَّ يَكُونُ سَائِرُ عَمَلِهِ عَلَى ذَلِكَ ‏" ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം. റസൂൽ ﷺ പറഞ്ഞു. ഒരടിമയുടെ ഇബാദത്തുകളിൽ അന്ത്യദിനത്തിൽ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത് നമസ്‌കാരത്തെകുറിച്ചാണ്. അത് നന്നായിട്ടുണ്ടെങ്കിൽ അവൻ വിജയിയും അത് മോശമായാൽ അവൻ പരാജിതനു മത്രെ.. ഇനിയൊരാൾ ഫർള് നിർവ്വഹിച്ചതിൽ വല്ല വീഴ്ചയും വരുത്തിയിട്ടുണ്ടെങ്കിൽ (മലക്കുകളോട്) അല്ലാഹു ﷻ പറയും. അവൻ വല്ല സുന്നത്തും നിർവ്വഹിച്ചിട്ടുണ്ടൊ..? നിങ്ങൾ ഒന്നു നോക്കൂ.. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഫർളിലെ ന്യൂനത അതുകൊണ്ട് പരിഹരിക്കപ്പെടും. പിന്നീട് മറ്റ് പ്രവർത്തനങ്ങളുടെയും നില ഇതു തന്നെ (ഫർളിലെ വീഴ്ച സുന്നത്തുകൊണ്ട് പരിഹരിക്കപ്പെടും... 【തിർമുദി 413】

29)ഹദീസ്

حَدَّثَنَا مُسَدَّدٌ، حَدَّثَنَا يَحْيَى، عَنْ أَبِي غِفَارٍ، حَدَّثَنَا أَبُو تَمِيمَةَ الْهُجَيْمِيُّ، - وَأَبُو تَمِيمَةَ اسْمُهُ طَرِيفُ بْنُ مُجَالِدٍ - عَنْ أَبِي جُرَىٍّ، جَابِرِ بْنِ سُلَيْمٍ قَالَ رَأَيْتُ رَجُلاً يَصْدُرُ النَّاسُ عَنْ رَأْيِهِ، لاَ يَقُولُ شَيْئًا إِلاَّ صَدَرُوا عَنْهُ قُلْتُ مَنْ هَذَا قَالُوا هَذَا رَسُولُ اللَّهِ صلى الله عليه وسلم ‏.‏ قُلْتُ عَلَيْكَ السَّلاَمُ يَا رَسُولَ اللَّهِ مَرَّتَيْنِ ‏.‏ قَالَ ‏‏ لاَ تَقُلْ عَلَيْكَ السَّلاَمُ ‏.‏ فَإِنَّ عَلَيْكَ السَّلاَمُ تَحِيَّةُ الْمَيِّتِ قُلِ السَّلاَمُ عَلَيْكَ ‏"‏ ‏.‏ قَالَ قُلْتُ أَنْتَ رَسُولُ اللَّهِ صلى الله عليه وسلم قَالَ ‏"‏ أَنَا رَسُولُ اللَّهِ الَّذِي إِذَا أَصَابَكَ ضُرٌّ فَدَعَوْتَهُ كَشَفَهُ عَنْكَ وَإِنْ أَصَابَكَ عَامُ سَنَةٍ فَدَعَوْتَهُ أَنْبَتَهَا لَكَ وَإِذَا كُنْتَ بِأَرْضٍ قَفْرَاءَ أَوْ فَلاَةٍ فَضَلَّتْ رَاحِلَتُكَ فَدَعَوْتَهُ رَدَّهَا عَلَيْكَ ‏"‏ ‏.‏ قُلْتُ اعْهَدْ إِلَىَّ ‏.‏ قَالَ ‏"‏ لاَ تَسُبَّنَّ أَحَدًا ‏"‏ ‏.‏ قَالَ فَمَا سَبَبْتُ بَعْدَهُ حُرًّا وَلاَ عَبْدًا وَلاَ بَعِيرًا وَلاَ شَاةً ‏.‏ قَالَ ‏"‏ وَلاَ تَحْقِرَنَّ شَيْئًا مِنَ الْمَعْرُوفِ وَأَنْ تُكَلِّمَ أَخَاكَ وَأَنْتَ مُنْبَسِطٌ إِلَيْهِ وَجْهُكَ إِنَّ ذَلِكَ مِنَ الْمَعْرُوفِ وَارْفَعْ إِزَارَكَ إِلَى نِصْفِ السَّاقِ فَإِنْ أَبَيْتَ فَإِلَى الْكَعْبَيْنِ وَإِيَّاكَ وَإِسْبَالَ الإِزَارِ فَإِنَّهَا مِنَ الْمَخِيلَةِ وَإِنَّ اللَّهَ لاَ يُحِبُّ الْمَخِيلَةَ وَإِنِ امْرُؤٌ شَتَمَكَ وَعَيَّرَكَ بِمَا يَعْلَمُ فِيكَ فَلاَ تُعَيِّرْهُ بِمَا تَعْلَمُ فِيهِ فَإِنَّمَا وَبَالُ ذَلِكَ عَلَيْهِ ‏"‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
ജുറയ്യുബ്നു ജാബിറുബ്നു സുലൈമിൽ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു “ഞാൻ ഒരാളെ കണ്ടു. ആളുകൾ അദ്ദേഹം അഭിപ്രായപ്പെടുന്ന കാര്യത്തിൽ സംതൃപ്തരായി മടങ്ങിയിരുന്നത് ഞാൻ കണ്ടു. അദ്ദേഹം എന്തുപറഞ്ഞാലും അവരതിൽ സംതൃപ്തരാവുന്നു. (അഥവാ, അദ്ദേഹം പറയുന്ന ഒന്നും അവർ പ്രയോഗവൽക്കരിക്കാതിരിക്കുന്നില്ല). ഞാൻ ചോദിച്ചു ആരാണത്? അവർ പറഞ്ഞു ഇത് അല്ലാഹുﷻവിന്റെ ദൂതനാണ്. അപ്പോൾ ഞാൻ രണ്ടുതവണ പറഞ്ഞു (അലൈകസ്സലാം യാ റസൂലല്ലാഹ്) താങ്കളുടെ മേൽ രക്ഷയുണ്ടാകട്ടെ അല്ലാഹുﷻവിന്റെ തിരുദൂതരേ. അവിടുന്ന് (ﷺ) പറഞ്ഞു നീ അലൈകസ്സലാം എന്ന് പറയരുത്. തീർച്ചയായും അലൈകസ്സലാം എന്നത് മരിച്ചവർക്കുള്ള അഭിവാദ്യമാണ്. നീ പറയേണ്ടത്: അസ്സലാമു അലൈക എന്നാണ്. ഞാൻ ചോദിച്ചു. അങ്ങ് അല്ലാഹുﷻവിന്റെ റസൂലാണോ? അപ്പോൾ അവിടുന്ന് (ﷺ) പറഞ്ഞു ഞാൻ അല്ലാഹുﷻവിന്റെ റസൂലാണ്. ഏത് അല്ലാഹു ﷻ എന്നുവെച്ചാൽ, നിനക്ക് വല്ല പ്രയാസവും നേരിട്ടാൽ അപ്പോൾ നീ അവനോട് പ്രാർത്ഥിച്ചാൽ ആ പ്രയാസത്തെ നിനക്ക് നീക്കിത്തരുന്ന അല്ലാഹുﷻ. (അല്ലെങ്കിൽ) നിനക്ക് ഒരു വർഷം വരൾച്ച ബാധിക്കുകയും എന്നിട്ട് നീ അവനോട് പ്രാർത്ഥിക്കുകയും ചെയ്താൽ അവൻ നിനക്ക് ചെടികൾ മുളപ്പിച്ച് തരും. അല്ലെങ്കിൽ നീ വല്ല ഒഴിഞ്ഞ സ്ഥലത്തോ മരുഭൂമിയിലോ ആയിരിക്കുകയും നിന്റെ വാഹനം വഴി തെറ്റുകയും ചെയ്താൽ നീ അവനോട് പ്രാർത്ഥിക്കുന്നു. അവൻ നിനക്കതിനെ തിരിച്ചു തരുന്നു (അങ്ങനെയുള്ള അല്ലാഹുﷻ) ജാബിർ (റ) പറഞ്ഞു അല്ലാഹുﷻവിന്റെ പ്രവാചകരേ, എനിക്കൊരു ഉപദേശം നൽകിയാലും. അവിടുന്ന് (ﷺ) പറഞ്ഞു “നീ ആരേയും ശകാരിക്കരുത്”. ജാബിർ(റ) പറഞ്ഞു, അതിനു ശേഷം ഞാൻ സ്വതന്ത്രനേയോ, അടിമയേയോ, ഒട്ടകത്തിനേയോ, ആടിനേയോപോലും ശകാരിച്ചിട്ടില്ല. നല്ല ഒരു കാര്യത്തേയും നീ നിസ്സാരമായി കാണരുത്, നിന്റെ സഹോദരൻമാരോടു നീ സംസാരിക്കുമ്പോൾ പ്രസന്നവദനനായി സംസാരിക്കണം, അത് സുകൃതമാണ്, നീ നിന്റെ തുണി ധരിക്കുന്നത് കണംകാലിന്റെ പകുതിവരെ ഉയർത്തിയ നിലയിലായിരിക്കണം. നെരിയാണി വരെ ആകുന്നതിനു വിരോധമില്ല. വസ്ത്രം വലിച്ചിഴക്കുന്നത് നീ സൂക്ഷിക്കണം. അത് അഹങ്കാരമാണ്. അഹങ്കാരം അല്ലാഹു ﷻ ഇഷ്ടപ്പെടുകയില്ല. വല്ലവനും നിന്നെ അസഭ്യം പറയുകയോ നിന്റെ ന്യൂനതകൾ എടുത്ത്‌ പറഞ്ഞ് നിന്നെ അപമാനിക്കുകയോ ചെയ്താൽ പോലും നീ അവന്റെ ന്യൂനതകൾ എടുത്ത് പറഞ്ഞ് അവനെ അപമാനിക്കരുത്. അതിന്റെ ഫലം അവൻ അനുഭവിച്ചു കൊള്ളും. 【അബൂദാവൂദ് 4084】

30)ഹദീസ്

حَدَّثَنَا عُبَيْدُ اللَّهِ بْنُ مُوسَى، عَنِ ابْنِ عُيَيْنَةَ، عَنْ عُبَيْدِ اللَّهِ بْنِ أَبِي يَزِيدَ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ مَا رَأَيْتُ النَّبِيَّ صلى الله عليه وسلم يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ، إِلاَّ هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ‏.‏ يَعْنِي شَهْرَ رَمَضَانَ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
ഇബ്നു അബ്ബാസ് (റ) പറയുന്നു ആശൂറാഅ് നോമ്പനുഷ്ഠിക്കുവാന്‍ നബി ﷺ ശ്രദ്ധിക്കാറുള്ളത് പോലെ മറ്റൊരു ദിവസവും നബി ﷺ ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മാസം മുഴുവന്‍ അവിടുന്നു (ﷺ) നോമ്പനുഷ്ഠിക്കാറുള്ളത് റമളാനിലായിരുന്നു... 【ബുഖാരി 2006】 【മുസ്ലിം 1132】

31)ഹദീസ്

حَدَّثَنِي قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا أَبُو عَوَانَةَ، عَنْ أَبِي بِشْرٍ، عَنْ حُمَيْدِ بْنِ عَبْدِ الرَّحْمَنِ، الْحِمْيَرِيِّ عَنْ أَبِي هُرَيْرَةَ، - رضى الله عنه - قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏‏ أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلاَةِ بَعْدَ الْفَرِيضَةِ صَلاَةُ اللَّيْلِ ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബൂ ഹുറൈറ (റ) നിവേദനം, നബി ﷺ പറഞ്ഞു: റമളാന്‍ മാസത്തിനു ശേഷം ഏറ്റവും ശ്രേഷ്ഠതയുള്ള നോമ്പ് അല്ലാഹുﷻവിന്റെ മാസമായ മുഹർറം മാസത്തിൽ അനുഷ്ടിക്കുന്ന നോമ്പാണ്‌. നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്കാരം രാത്രി നമസ്കാരമാണ്. 【മുസ്‌ലിം: 1163】

32)ഹദീസ്

حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ حَدَّثَنَا اللَّيْثُ، عَنْ يَزِيدَ، عَنْ أَبِي الْخَيْرِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو ـ رضى الله عنهما ـ أَنَّ رَجُلاً، سَأَلَ النَّبِيَّ صلى الله عليه وسلم أَىُّ الإِسْلاَمِ خَيْرٌ قَالَ ‏‏ تُطْعِمُ الطَّعَامَ، وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ وَمَنْ لَمْ تَعْرِفْ ‏
≛≛≛≛≛≛≛≛≛≛≛≛≛≛≛

അർത്ഥം ☞
അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം: ഇസ്ലാമിന്റെ നടപടികളില്‍ ഏതാണ് ഉത്തമമെന്ന് ഒരാള്‍ ചോദിച്ചു. തിരുമേനി ﷺ അരുളി: അന്നദാനം ചെയ്യലും പരിചയമുള്ളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും സലാം പറയലും. 【ബുഖാരി: 12】

കടപ്പാട് : "ഇൽമിനെ വെളിച്ചം" വാട്സ്ആപ്പ് കൂട്ടായ്മ
Whatsapp Status
. Back . Home . Top
[|Standard browser] 171964
© Bigmanjeri.Mobi®