Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

ഏവർകും ബിഗ്‌മഞ്ചേരി യുടെ പുതിയ ഇസ്ലാമിക്‌ സൈറ്റിലേക് സ്വാഗതം

Download Now
🤲🏼 തൗബയുടെ പൂർണ്ണരൂപം 🤲🏼

അൽ ഹംദുലില്ലാഹ് ...☝🏼 അൽ ഹംദുലില്ലാഹി റബ്ബിൽ ആലമീൻ... അള്ളാഹുമ്മ സ്വല്ലിഅലാ സയ്യിദിനാ മുഹമ്മദ്...

ഞങ്ങളുടെ തമ്പുരാനേ.. ഞങ്ങള്‍ നിന്നോട് അറിഞ്ഞു ചെയ്ത ദോഷങ്ങളെ തൊട്ടും, അറിയാതെ ചെയ്ത ദോഷങ്ങളെ തൊട്ടും, മറച്ചു ചെയ്ത ദോഷങ്ങളെ തൊട്ടും, പരസ്യമായി ചെയ്ത ദോഷങ്ങളെ തൊട്ടും, എല്ലാ വന്‍ദോഷങ്ങളെ തൊട്ടും, എല്ലാ ചെറുദോഷങ്ങളെ തൊട്ടും ഞങ്ങളെല്ലാവരും നിന്നോട് പേടിച്ചു ഖേദിച്ചു മടങ്ങുന്നു തമ്പുരാനേ ...

ഞങ്ങളുടെ തമ്പുരാനേ.., ഞങ്ങളെല്ലാരും ഞങ്ങളുടെ തടിയോട് അനേകം കുറ്റവും ദുര്‍മര്യാദയും ഏറ്റമേറ്റം ചെയ്തു നടന്ന ചീത്ത അടിയാറുകാളാവുന്നു തമ്പുരാനേ... ഇപ്പോള്‍ നിന്‍റെ റഹ്മത്തെന്ന തൌബയെന്ന വാതില്‍ക്കല്‍ ഞങ്ങളെവല്ലാരും ഖേദിച്ചു മടങ്ങി വന്നിരിക്കുന്നു തമ്പുരാനേ... ഇനിയൊരിക്കലും ഒരു ദോഷം കൊളെളയും മടങ്ങുകയില്ലെന്നു ഞങ്ങളെല്ലാവരും ഖല്‍ബുകൊണ്ട് നല്ലവണ്ണം കരുതി ഉറപ്പിച്ചു തമ്പുരാനേ...

നീ ഞങ്ങളുടെ ദോഷത്തിനെ പൊറുത്ത് തൌബയെ ഖബൂല്‍ ചെയ്യണം തമ്പുരാനേ  നിന്‍റെ കൃപ കൊണ്ടും, നീ ജഹന്നമെന്ന നരകത്തിനെ തൊട്ടും ഞങ്ങളെ സലാമത്താക്കണം തമ്പുരാനേ...

നീ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഈ തൌബയും നേര്‍വഴിയും ദീനുല്‍ ഇസ്ലാമും തന്നതില്‍ പിറകെ അതിനെ വിട്ടു ഞങ്ങളുടെ ഖല്‍ബിനെ തട്ടിത്തെറിപ്പിച്ച നിന്‍റെ ശത്രുവായ ശൈത്താന്‍ ഇബ്ലീസിന്‍റെ ചെല്ലു കൊളെളയും ചേലു കൊളെളയും നീ ഞങ്ങളെ ആക്കി കളയല്ലെ തമ്പുരാനേ...

നീ നിന്‍റെ പക്കല്‍ നിന്നുളള റഹ്മത്തിനെയും ബർക്കത്തിനെയും ഞങ്ങളെല്ലാവരിലും എത്തിച്ചു തരണം തമ്പുരാനേ...

നീ ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടി മരിപ്പിച്ചു, ഖബറില്‍ അകം കടത്തി, ഖബറില്‍ നിന്ന് രണ്ടാമത് ഹയാത്തിട്ടു മഹ്ശറ കൊളെള യാത്രയാക്കിയാല്‍ ഞങ്ങളുടെ എല്ലാവരുടെയും നന്‍മയും തിന്‍മയും എഴുതപ്പെട്ട ഏട് കിതാബിനെ നീ ഞങ്ങളെല്ലാവരുടെയും വലം കയ്യില്‍ തരുവിപ്പിച്ചു നിന്‍റെ ആലത്തിനു കാരണമാക്കപ്പെട്ട നബിമുഹമ്മദ്‌ മുസ്തഫാ ﷺ തങ്ങളുടെ ശഫാഹത്തില്‍ ഒരുമിച്ചു കൂട്ടി സ്വര്‍ഗത്തില്‍ അകം കടത്തി നിന്‍റെ ലിഖാഹിനെയും ആദരവായ നബി ﷺ തങ്ങളുടെ തൃകല്യാണത്തിനെയും ഞങ്ങളുടെ രണ്ട് കണ്ണ് കൊണ്ട് കാണുവാനും അതില്‍ കൂടുവാനും ഏറ്റമേറ്റം ഉദവി ചെയ്യണം തമ്പുരാനേ... 

നമ്മെ എല്ലവരെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടാൻ തൗഫീക്ക് നൽകണേ റഹ്മാനെ...

നമ്മുടെ മാതാ പിതാക്കന്മാർ.. പഠിപ്പിച്ച ഉസ്താദുമാർ. ഭാര്യ, മക്കൾ .. സഹോദരീ സഹോദരന്മാർ... ബന്ധു മിത്രാതികൾ... അയൽവാസികൾ... സ്നേഹിതന്മാർ....

മറ്റു എല്ലാ വരെയും  അള്ളാഹു സുബ്ഹാനഹുവതാല നമ്മോടൊപ്പം സ്വർഗത്തിൽ ഒത്തു ഒരുമിച്ച് കൂട്ടട്ടെ...

സ്വാലിഹായ സന്താനങ്ങളെ ഞങ്ങള്‍ക്ക് പ്രദാനം ചെയ്തു തരണമേ...റഹ്മാനേ ...

ചെറുപ്പത്തിൽ നമ്മെ പോറ്റി വളർത്തി വലുതാക്കിയ നമ്മുടെ മാതാ പിതാക്കന്മാരോട്‌ കരുണ കാണിക്കേണമേ റബ്ബേ..

നമ്മുടെയും നമ്മുടെ സ്നേഹിതന്മാരുടെയും എല്ലാ പ്രര്‍ത്ഥനകളെയും കബൂലാകി തരേണമേ ...

നമ്മുടെയും നമ്മുടെ ബന്ധു മിത്രാതികളുടെയും എല്ലാ രോഗങ്ങളെയും ശിഫയാക്കി തരേണമേ...

ഞങ്ങളുടെ കടങ്ങൾ വീട്ടി തരേണമേ റബ്ബേ...

ഞങ്ങളെ അഹങ്കാരികൾ ആകരുത് റബ്ബേ...

ഞങ്ങളെ പലിശ കൊടുക്കന്നവരും, വാങ്ങുന്നവരും, അതിന്ന് സാഹചര്യം കൊടുക്കുന്നവരും ആയവരുടെ കൂട്ടത്തിൽ പെടുത്തല്ലേ നാഥാ...

പലിശ എന്നതിന്റെ ചെറിയ രൂപത്തിലുള്ള കുറ്റം തന്നെ അത് സ്വന്തം മാതാവിനെ  വ്യഭിചരിക്കുന്നത് പോലെയാണ് എന്ന് നമ്മളോട് മുത്ത് മുഹമ്മദ്‌ റസൂൽ *ﷺ* പറഞ്ഞിട്ടുണ്ട് റബ്ബേ....

അറിഞ്ഞും അറിയാതെയുമുള്ള എല്ലാ തെറ്റുകളും പൊറുത്ത് തരേണമേ അല്ലാഹ്...

ഞങ്ങള്‍ക്ക് ഹലാലായ സമ്പത്ത് മാത്രം പ്രധാനം ചെയ്യേണമേ...

ഹറാമായ ധനത്തിൽ നിന്നും ഒഴിവാക്കി തരേണമേ റബ്ബേ...

റഹ്മാനും റഹീമും നീ ആണ് റബ്ബേ...

മാരകമായ അസുഖത്തിൽ നിന്ന് നീ ഞങ്ങളെ എല്ലാവരെയും കാക്കേണമേ...

ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ആരോഗ്യത്തോടും ഈമാനോടും സന്തോഷവും സമാധാനവും രഹ്മതും ബര്‍ക്കത്തും ഉള്ള ദീർഗായുസ്സ് പ്രധാനം ചെയ്യേണമേ...

മാരകമായ അസുഖങ്ങളെ തന്ന് പരീക്ഷിക്കരുത് റബ്ബേ..

മരിക്കുന്ന സമയത്ത് നിന്റെ കലിമ ചൊല്ലി മരിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് തരേണമേ റബ്ബേ...

ഞങ്ങളുടെ ഖബര്‍ വിശാലമാക്കി തരേണമേ റബ്ബേ..

ഞങ്ങളുടെ ഖബര്‍ സ്വർഗ്ഗ പൂന്തോപ്പ് ആക്കേണമേ റബ്ബേ ...

ജീവിതത്തിലും മരണ സമയത്തും റസൂൽ ﷺ തങ്ങളെ കാണുവാനുള്ള ഭാഗ്യം തരേണമേ..

ഈമാനോട് കൂടി മരിക്കുവാൻ തൗഫീഖ് നല്കേണമേ റബ്ബേ...

എല്ലാ അപകടങ്ങളെ തൊട്ടും കാക്കേണമേ റബ്ബേ...

ഞങ്ങളുടെ മക്കള്‍ക്ക് ദുനിയാവിലും ആഖിറത്തിലും ഖൈര്‍ ആയ ജീവിതം പ്രധാനം ചെയ്യേണമേ...

ഞങ്ങളുടെ മക്കളെ നല്ല സ്വാലിഹായ മക്കൾ ആക്കേണമേ...

ദുനിയാവിലേക്കും ആഖിറത്തിലേക്കും ഉപകരിക്കുന്ന ജ്ഞാനം ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കും  പ്രധാനം ചെയ്യേണമേ...

എല്ലാ ഹലാലായ ആഗ്രഹങ്ങളെയും സഫലീകരിച്ച് നല്കേണമേ റബ്ബേ...

നരകത്തെ തൊട്ട് കാക്കേണമേ...

ജന്നത്തുൽ ഫിർദൌസ് തരേണമേ റബ്ബേ..

ഞങ്ങൾ അറിഞ്ഞും അറിയാതെയുമുള്ള മാരകമായ അസുഖങ്ങളെ തൊട്ട് കാക്കേണമേ റബ്ബേ ...

ഞങ്ങളുടെ മാതാപിതാക്കൾ രോഗം കൊണ്ട് വിഷമിക്കുകയാണ് റബ്ബേ.. അവര്‍ക്ക് നീ എല്ലാം ശിഫയാക്കി കൊടുക്കേണമേ റബ്ബേ...

നമ്മുടെ കുടുംബത്തിൽ പലരും ഇന്ന് നമ്മോട് കൂടെ ഇല്ല റബ്ബെ... അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കേണമേ...

സന്താനം ഇല്ലാത്തവര്‍ക്ക് നല്ല സ്വാലിഹായ സന്താനം പ്രധാനം ചെയ്യേണമേ റബ്ബേ...

നമ്മുടെ എല്ലാവരുടെയും ജോലിയിലും ബിസിനസ്സിലും ഖൈറും ബർക്കത്തും പ്രധാനം ചെയ്യേണമേ റബ്ബേ...

നമ്മുടെ കുടുംബത്തിൽ മാരകമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ട് റബ്ബേ... അവർക്ക്‌ എല്ലാം ശിഫയാക്കി കൊടുക്കേണമേ റബ്ബേ...

കുടുംബത്തിൽ പരസ്പരം സ്നേഹവും സഹൃദവും നല്‍കുകയും നില നിർത്തുകയും ചെയ്യേണമേ റബ്ബേ...

മരിക്കുമ്പോൾ ഉമ്മയുടെയും ഉപ്പയുടെയും പൊരുത്തത്തോടെ മരിപ്പിക്കേണമേ റബ്ബേ...

ഞങ്ങളുടെ മനസ് ശുദ്ധീകരിക്കുകയും അസൂയ മുതലായ കാര്യങ്ങൾ എടുത്ത് കളയുകയും ചെയ്യേണമെ റബ്ബേ...

ഞങ്ങളുടെ സന്താനങ്ങൾക്ക് ഞങ്ങളോടുള്ള സ്നേഹം എന്നും നില നിര്‍ത്തേണമേ റബ്ബേ...

ഞങ്ങളുടെ കുടുംബത്തെയും, സന്താനങ്ങളേയും, തലമുറകളെയും റബ്ബ് ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ പെടുത്തേണമേ റബ്ബേ...

ഇത് വരെ ചെയ്ത ദോഷങ്ങളെ തൊട്ട്  നീ പൊറുത്ത് തരേണമേ റബ്ബേ...

പെട്ടന്ന് ഉള്ള മരണത്തെ തൊട്ട് കാക്കേണമേ റബ്ബേ...

പെട്ടന്നുള്ള മരണത്തെ തൊട്ട്, ഭാര്യയെ വിധവയും മക്കളെ യതീമും ആകിയേക്കല്ലേ റബ്ബേ...

റസൂൽ സ്വല്ലല്ലാഹു അലൈഹിവ സല്ലം തങ്ങളുടെ ശഫാഹത് നല്കേണമേ റബ്ബേ...

റസൂലിന്റെ (ﷺ) പേരിൽ എല്ലാ ദിവസവും  "സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു  അല്ലൈഹിവ സല്ലം " എന്ന സ്വലാത്ത് 100 പ്രാവശ്യം എങ്കിലും ചൊല്ലുവാനുള്ള മനസ്സ് പ്രധാനം ചെയ്യേണമേ റബ്ബേ...

ഈ ദുആ ഫോർവേഡ് ചെയ്യുന്നവര്‍ക്ക് അതിനുള്ള തക്കതായ പ്രതിഫലം നല്കേണമേ റബ്ബേ...

ആമീന്‍ യാ റബ്ബല്‍ ആലമീന്‍

റബ്ബനാ ആത്തിന ഫിദ്ദുന്‍യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ അദാബന്നാര്‍...

⭐️⭐️NB : നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തുക ...


Whatsapp Status
. Back . Home . Top
[|Standard browser] 171964
© Bigmanjeri.Mobi®