Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

ഏവർകും ബിഗ്‌മഞ്ചേരി യുടെ പുതിയ ഇസ്ലാമിക്‌ സൈറ്റിലേക് സ്വാഗതം

Download Now ചെറിയ പെരുന്നാൾ പൂർണ്ണ രൂപം
ചെറിയ പെരുന്നാൾ നിസ്കാരം പൂർണ്ണരൂപം
ചെറിയ പെരുന്നാൾ
നിയ്യത്ത്


🕋ചെറിയ പെരുന്നാൾ സുന്നത്ത് നിസ്കാരം രണ്ടു റക്അത്തായി അള്ളാഹു തആലാക്ക്‌ വേണ്ടി അദാആയി ഞാൻ നിസ്കരിക്കുന്നു. എന്ന് നിയ്യത്ത് ചെയ്യുക

നിസ്കാരത്തിന്റെ രൂപം :-

⭕️ പെരുന്നാൾ നിസ്കാരം രണ്ട് റക്അത്തായി നിസ്കരിക്കുന്നു. ഒന്നാമത്തെ റക്അത്തിൽ ദുആഉല്‍ ഇഫ്തിതാഹിന്‌ ശേഷം അഊദു ഓതുന്നതിന്‌ മുമ്പായി ഏഴ്‌ പ്രാവിശ്യം കൈ കൾ ഉയർത്തി ഉറക്കെ തക്ബീർ ചെല്ലുക

⭕️ രണ്ടാമത്തെ റകഅത്തില്‍ സുജുദില്‍ നിന്ന്‌ ഉയര്‍ന്ന്‌ അഊദുവില്‍ പ്രവേശിക്കുന്നതിന്‌ മുമ്പ്‌ അഞ്ച്‌ പ്രാവിശ്വവും കൈ ഉയര്‍ത്തി ഉറക്കെ തകബിര്‍ ചൊല്ലുക

⭕️ ഓരോ തക്ബിറുകള്‍ക്കിടയിലും

سُبْحَانَ اللّه وَالْحَمْدُ اللّه وَلَا إِلهَ إلا اللّهُ والله أكبر

എന്ന ദിക്റ്‌ ചൊല്ലുക.

⭕️ മറവി കൊണ്ടോ മറ്റോ നിസ്‌കാരത്തിലെ അധികമായി ചൊല്ലേണ്ട തക്ബിര്‍ മുഴുവനായോ ദാഗികമായോ നഷപെട്ടാല്‍ അത്‌ കൊണ്ട്‌ നിസ്‌കാരം ബാത്തിലാകുകമയില്ല. സഹ്വിന്റെ സുജുദ്‌ ചെയ്യേണ്ടതുമില്ല

⭕️ ഒന്നാമത്തെ റക്‌അത്തില്‍ സുറത്തുല്‍ ഖാഫോ അല്ലെങ്കില്‍ സുറത്തുല്‍ അഅ്ലയോ (سَبْحِ اسم رَيِكَ الأَغْلّ)പാരായണം ചെയ്യുക. രണ്ടാമത്തെ റകഅത്തില്‍ സൂറത്തുല്‍ ഖമറോ അല്ലെങ്കില്‍ സുറത്തുല്‍ ഗ്വാഷിയയോ(هَلْ أتاكَ حَدِيتٌ الْعَاشِيَةُ )പാരായണം ചെയ്യുക

⭕️ നിസ്കാരം കഴിഞ്ഞ ശേഷം രണ്ട്‌ ഖുതുബ നിര്‍വ്വഹിക്കുക, താഴെ നല്‍കപെട്ടതോ മറ്റു അനുയോജ്യമായ ഖുതുബയോ നിര്‍വഹിക്കാവുന്നതാണ്‌.

⭕️ ഒന്നാമത്തെ ഖുതുബ ഒമ്പത്‌ തക്ബീര്‍ കൊണ്ടും രണ്ടാമത്തെ ഖുതുബ ഏഴ്‌ തകബിറ്‌ കൊണ്ടുമാണ്‌ തുടങ്ങേണ്ടത്

ചെറിയ പെരുന്നാൾ
ഒന്നാമത്തെ ഖുതുബ


ചെറിയ പെരുന്നാൾ
രണ്ടാമത്തെ ഖുതുബ


Whatsapp Status
. Back . Home . Top
[|Standard browser] 171964
© Bigmanjeri.Mobi®